ചന്ദ്രിക
കൊച്ചി: ഇടപ്പള്ളിയില്‍ ഫ്ളാറ്റിലെ താമസക്കാരിയായ വീട്ടമ്മയെ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള ഫ്ളാറ്റിലെ മൂന്നാം നിലയില്‍ താമസിക്കുന്ന ഒറ്റപ്പാലം അച്ചത്ത് വീട്ടില്‍ മോഹന്റെ ഭാര്യ ചന്ദ്രിക (63) ആണ് മരിച്ചത്. 12-ാം നിലയില്‍നിന്ന് ഇവര്‍ ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മലേഷ്യയില്‍നിന്ന് ഇവരും ഭര്‍ത്താവും ശനിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിനു ശേഷമാണ് സംഭവം.
നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അമ്പലത്തില്‍ പോയതായിരുന്നു. മൂന്നാം നിലയില്‍ താമസിക്കുന്ന ഇവര്‍ ലിഫ്റ്റില്‍ 12-ാം നിലയില്‍ എത്തി, അവിടെ നിന്നു ചാടിയതാകാമെന്ന് സംശയിക്കുന്നതായി എളമക്കര പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇവരുടെ ശരീരം പാരപ്പറ്റില്‍ തട്ടി രണ്ടായാണ് താഴേക്ക് വീണത്. വലതു കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം പിറകിലെ അയല്‍വാസിയുടെ മുറ്റത്തേക്ക് വീണു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഫ്ളാറ്റിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചു. തുടര്‍ന്ന് എളമക്കര പോലീസെത്തി ഫൊറന്‍സിക് വിഭാഗത്തെ വിവരം അറിയിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: അഭി, അജയ്. ഇരുവരും വിദേശത്താണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman dies after jumping off from flat in edappally kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..