പ്രതീകാത്മക ചിത്രം/മാതൃഭൂമി
ബെംഗളുരു: തുമകൂരുവില്‍ ഐ.വി.എഫ്. ചികിത്സയ്ക്കിടെ യുവതി മരിച്ചതിനെത്തുടര്‍ന്ന് വ്യാജഡോക്ടര്‍ ദമ്പതിമാര്‍ അറസ്റ്റില്‍.
തുമകൂരു സ്വദേശികളായ വാണി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ചികിത്സയിലുണ്ടായിരുന്ന യുവതി മരിച്ചതിനുപിന്നാലെയാണ് അറസ്റ്റ്.
പ്രദേശവാസിയായ മമത(34)യാണ് മരിച്ചത്. വിവാഹംകഴിഞ്ഞ് 15 വര്‍ഷമായിട്ടും മമതയ്ക്കു കുട്ടികളില്ലായിരുന്നു. തുടര്‍ന്നാണ് വ്യാജഡോക്ടര്‍ ദമ്പതിമാരുടെ അടുത്ത് ചികിത്സയ്ക്കെത്തിയത്.
ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് വാണിയും മഞ്ജുനാഥും ഉറപ്പുനല്‍കി. ചികിത്സയ്ക്ക് നാലുലക്ഷം രൂപ വാങ്ങിയതായും പറയുന്നു. മമതയുടെ ഭര്‍ത്താവ് മല്ലികാര്‍ജുന്‍ നല്കിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
പത്താംക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള ഇവര്‍ ഡോക്ടര്‍മാരാണെന്നു പറഞ്ഞാണ് ചികിത്സ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ദമ്പതിമാര്‍ ഇവരുടെയടുത്ത് ചികിത്സയ്ക്കെത്തിയിരുന്നു.
Content Highlights: woman dies after fake doctors ivf treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..