പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങി; ഗുരുതരാവസ്ഥയിലായ യുവതി മൂന്നാംനാള്‍ മരിച്ചു


മരിച്ച വാന്മതി(ഇടത്ത്) യുവതിയുടെ മരണമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും അന്നൂർസർക്കാർ ആശുപത്രി ഉപരോധിച്ചപ്പോൾ(വലത്ത്)

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ യുവതിയെ മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂര്‍ ഊത്തുപ്പാളയം സ്വദേശി വിഘ്‌നേശ്വരന്റെ ഭാര്യ വാന്മതിയാണ് (23) മരിച്ചത്.

പ്രസവത്തിനായി, സെപ്റ്റംബര്‍ ഒമ്പതിനാണ് യുവതിയെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. 21-ന് പ്രസവശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇതിനിടെ യുവതിക്ക് അപസ്മാരം ഉണ്ടായി. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കോവില്‍പ്പാളയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ച് യുവതി ആണ്‍കുട്ടിക്ക് ജന്മംനല്‍കി. മൂന്നുദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്ന യുവതി ശനിയാഴ്ചരാവിലെ ആറരയോടെ മരിച്ചു.വൈദ്യുതി തടസ്സവും ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തതും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ അറിയിച്ചു. മതിയായചികിത്സ ഉറപ്പാക്കാതെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രി ഉപരോധിച്ചു. ഡോക്ടര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരം തുടരുകയാണ്.

Content Highlights: woman dies after delivery in coimbatore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented