വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുന്ന് 24-കാരി


പ്രതീകാത്മക ചിത്രം/മാതൃഭൂമി

മഞ്ചേരി: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് കടന്ന യുവാവിനെ തേടി തമിഴ്നാട് സ്വദേശിനിയായ 24-കാരി തൃക്കലങ്ങോട്ടെ യുവാവിന്റെ വീട്ടിലെത്തി. കഴിഞ്ഞ ദിവസം തമിഴ്നാട് പഴനി സ്വദേശിയായ യുവതിയാണ് കൂമംകുളത്തുള്ള യുവാവിന്റെ വീട്ടിലെത്തിയത്.

വിവാഹാഭ്യര്‍ഥന നടത്തി തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹം നടത്തിത്തരണമെന്ന ആവശ്യം യുവാവിന്റെ വീട്ടുകാര്‍ തള്ളിയതോടെ യുവതി വീട്ടുപടിക്കല്‍ കുത്തിയിരിക്കാന്‍ തുടങ്ങി. വൈകീട്ട് നാട്ടുകാര്‍ ഇടപെട്ട് മാറ്റിയെങ്കിലും പിറ്റേന്നുമുതല്‍ യുവതി വീട്ടുമുറ്റത്തുനിന്ന് പോകാന്‍ കൂട്ടാക്കിയില്ല.

മഞ്ചേരി പോലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റി. യുവാവിനെയും കുടുംബത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഏഴു മാസം മുമ്പാണ് 20-കാരനായ യുവാവ് ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനായി ചെന്നൈയിലെത്തിയത്. ഇതിനിടെ ചെന്നൈയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയുമായി സൗഹൃദത്തിലായി.

വിവാഹവാഗ്ദാനം നല്‍കി യുവാവ് തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു. കേസില്‍ തമിഴ്‌നാട്ടില്‍ത്തന്നെ പരാതി നല്‍കണമെന്ന് പോലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് യുവതി നാട്ടിലേക്ക് മടങ്ങി.

Content Highlights: woman conducts strike in front of lover home in manjeri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented