മുറിയില്‍ രക്തത്തുള്ളികള്‍, യുവതിയുടെ മൃതദേഹം പുഴയില്‍; ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്ത് അറസ്റ്റില്‍


യുവാവിന്റെ വിവാഹസല്‍ക്കാര സ്ഥലത്ത് അനൂജ എത്തിയതായും തര്‍ക്കം ഉണ്ടായതായും കണ്ടെത്തിയിരുന്നു. അനൂജയുടെ മൃതദേഹം 24-ന് വൈകീട്ട് ഏലൂര്‍ ഫെറിക്കുസമീപമാണ് കണ്ടെത്തിയത്.

അനൂജ, വൈശാഖ്

കൊച്ചി: പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

പാലാരിവട്ടം തൈപ്പറമ്പില്‍ ജോസഫിന്റെയും ടെസിയുടെയും മകള്‍ അനൂജ (21) ആത്മഹത്യ ചെയ്ത കേസില്‍ മുട്ടാര്‍ കുന്നുംപുറം ബ്ലായിപ്പറമ്പില്‍ വൈശാഖിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.



യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. വൈശാഖ് യുവതിയുടെ കൈയില്‍ നിന്ന് പലവട്ടം പണം വാങ്ങിയിരുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

ഇടപ്പള്ളിയില്‍ 23-ന് യുവാവിന്റെ വിവാഹസല്‍ക്കാര സ്ഥലത്ത് അനൂജ എത്തിയതായും തര്‍ക്കം ഉണ്ടായതായും കണ്ടെത്തിയിരുന്നു. അനൂജയുടെ മൃതദേഹം 24-ന് വൈകീട്ട് ഏലൂര്‍ ഫെറിക്കുസമീപമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: woman commits suicide in kochi her friend arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented