മുഹമ്മദ് ഷഫീക്ക്
എടപ്പാള്‍: കാളാച്ചാലില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മല്‍ മുഹമ്മദ് ഷഫീക്കിനെ (28) ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
ജനുവരി 12-നാണ് കേസിനാസ്പദമായ സംഭവം. കാളാച്ചാലില്‍ താമസിച്ചിരുന്ന അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28)യെയാണ് രാത്രി 11 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
യുവതിയെ കാണാന്‍ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനായി പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും യുവാവ് ഒളിവില്‍പ്പോയിരുന്നു. യുവാവ് ഷഫീലയെ മൊബൈലില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതിതന്നെ മരിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുന്‍പ് സഹോദരനെ അറിയിച്ചിരുന്നു.
ഷഫീലയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊര്‍ജിതമാക്കിയത്.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് യുവാവിന്റെ അറസ്റ്റ്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman commits suicide in edappal man arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..