മരിക്കാന്‍ പോകുന്നു, പുലര്‍ച്ചെ ഭര്‍ത്താവിന് സന്ദേശം; രണ്ടുമക്കളും മാതാവും രാവിലെ മരിച്ചനിലയില്‍


സഫ്‌വ, മക്കളായ ഫാത്തിമ മർസീഹ, മറിയം

മലപ്പുറം: കോട്ടയ്ക്കല്‍ ചെട്ടിയാംകിണറില്‍ രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുന്നതിന് മുമ്പ് യുവതി ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നതായി വിവരം. ചെട്ടിയാംകിണര്‍ നാവുന്നത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26)യാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും മുമ്പ് ഭര്‍ത്താവിന് സന്ദേശമയച്ചത്. താന്‍ മരിക്കാന്‍ പോവുകയാണെന്നായിരുന്നു പുലര്‍ച്ചെ മൂന്നുമണിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

വ്യാഴാഴ്ച രാവിലെയാണ് സഫ്‌വ മക്കളായ ഫാത്തിമ മര്‍സീഹ(നാല്) മറിയം(ഒന്ന്) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ റാഷിദ് അലി തന്നെയാണ് വിവരം മറ്റുള്ളവരെയും പോലീസിനെയും അറിയിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. വിഷം നല്‍കിയാണ് മക്കളെ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസിന്റെ പ്രതികരണം.കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്ന ഭര്‍ത്താവ് റാഷിദ് അലി ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞദിവസം രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും ഭര്‍ത്താവ് മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് താന്‍ മരിക്കാന്‍ പോവുകയാണെന്ന് സഫ്‌വ ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ചത്. എന്നാല്‍ മറ്റൊരു മുറിയിലായിരുന്ന റാഷിദ് അലി ഉറക്കം എഴുന്നേറ്റ ശേഷമാണ് ഈ സന്ദേശം കണ്ടതെന്നും തുടര്‍ന്ന് മുറി പരിശോധിച്ചപ്പോള്‍ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: woman commits suicide after killing two kids in chettiyamkinar kottakkal malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented