ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം ഗര്‍ഭിണി ജീവനൊടുക്കി


1 min read
Read later
Print
Share

രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്ന ശേഷം ഗര്‍ഭിണി ജീവനൊടുക്കി. കാഞ്ചീപുരം പല്ലവര്‍മേട് സ്വദേശിയായ കെട്ടിട നിര്‍മാണത്തൊഴിലാളി സന്താന(32)ത്തെ കൊന്നാണ് ഭാര്യ ചന്ദന(26) ജീവനൊടുക്കിയത്.

രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഏഴുമാസം ഗര്‍ഭിണിയാണ് ചന്ദന. വ്യാഴാഴ്ച രാവിലെ മദ്യപിച്ചെത്തിയ സന്താനം വഴക്കിട്ടപ്പോള്‍ ചന്ദന അമ്മിക്കല്ലെടുത്ത് തലയിലിടുകയായിരുന്നു. തുടര്‍ന്ന് കത്തിയെടുത്ത് വെട്ടി. സന്താനം സംഭവസ്ഥലത്തുതന്നെ മരിച്ചു.

സന്താനത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷം ചന്ദന കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശിവകാഞ്ചി പോലീസ് ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ചീപുരം സര്‍ക്കാരാശുപത്രിയിലേക്ക് മാറ്റി.

Content Highlights: woman commits suicide after killing husband in chennai

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

Oct 2, 2023


tomato farmer murder

1 min

വിറ്റത് 70 പെട്ടി തക്കാളി; ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ ശ്വാസംമുട്ടിച്ച് കൊന്ന് അക്രമിസംഘം

Jul 13, 2023


puthankurish police station

1 min

കോലഞ്ചേരിയില്‍ വീട്ടില്‍ക്കയറി നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

Oct 1, 2023

Most Commented