ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി, പിന്നാലെ കുത്തിക്കൊന്നു; മൃതദേഹം ഉപേക്ഷിച്ച് ഭാര്യ മുങ്ങി


പോലീസ് നടത്തിയ പരിശോധനയിലാണ് വെട്ടിമാറ്റിയ നിലയില്‍ ജനനേന്ദ്രിയവും സമീപത്തുനിന്ന് കണ്ടെത്തിയത്. 

Representational Image

ഭുവനേശ്വര്‍: ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു. ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിയായ രാജു ചാംപിയ(39)യെയാണ് ഭാര്യ കുനി ചാംപിയ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍പോയ യുവതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. മൂന്നുവര്‍ഷം മുമ്പ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെയാണ് രാജു കുനിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും യുവതിയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച ദമ്പതിമാര്‍ രാജുവിന്റെ സ്വന്തം വീട്ടിലേക്ക് വന്നു. തുടര്‍ന്ന് അന്നേദിവസം രാത്രി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെ ഉറങ്ങികിടക്കുകയായിരുന്ന രാജുവിനെ ഭാര്യ ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ പരാതി.



വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള കനാലിന് സമീപം നാട്ടുകാര്‍ രാജുവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് വെട്ടിമാറ്റിയ നിലയില്‍ ജനനേന്ദ്രിയവും സമീപത്തുനിന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതിന് പിന്നാലെ രാജു ഉറങ്ങാന്‍ പോയി. ഇതിനിടെയാണ് ഭാര്യ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. രാജുവിന്റെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ഭാര്യ തന്നെ മൃതദേഹം വീടിന് പുറത്ത് എത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് നിഗമനം. വെട്ടിമാറ്റിയ ജനനേന്ദ്രിയവും ഇവിടെതന്നെ ഉപേക്ഷിച്ച പ്രതി, സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍പോയ യുവതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: woman chops off husband genitals and killed him in odisha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented