'അങ്ങനങ്ങ് പോയാലോ'; ബസില്‍വെച്ച് പഴ്സ് മോഷ്ടിച്ചവരെ ലതിക ഓട്ടോയില്‍ പിന്തുടര്‍ന്ന് പിടികൂടി


കസ്തൂരി, കറുമാരി

പുളിക്കീഴ്: ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പഴ്സ് മോഷ്ടിച്ച പൊള്ളാച്ചി സ്വദേശിനികളായ യുവതികളെ പണം നഷ്ടമായ സ്ത്രീ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി.

ചെട്ടിപ്പാളയം സിയോണ്‍ നഗറില്‍ കസ്തൂരി (24), സിയോണ്‍ നഗറില്‍ കറുമാരി (25) എന്നിവരാണ് പിടിയിലായത്. കറുമാരി പൂര്‍ണ ഗര്‍ഭിണിയാണ്. ആലപ്പുഴയില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ തലവടിയിലേക്ക് വരുകയായിരുന്ന ലതികയുടെ പഴ്സാണ് മോഷ്ടിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. തലവടിയില്‍ ബസിറങ്ങിയ ശേഷമാണ് പഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ ലതിക ബസിനെ പിന്തുടര്‍ന്നു.

പൊടിയാടി ജങ്ഷനില്‍ ബസ് നിര്‍ത്തിയതോടെ തന്റെ പഴ്സ് മോഷണം പോയതായി പറഞ്ഞ് ലതിക ബസിനുള്ളില്‍ കയറി. ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുള്ളില്‍നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ മറ്റുയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവെച്ചു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ. കവിരാജും സംഘവും ചേര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്തൂരിയുടെ ബാഗില്‍നിന്ന് 1300 രൂപ അടങ്ങുന്ന പഴ്സ് കണ്ടെത്തി. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കസ്തൂരി സമാനമായ മോഷണക്കേസുകളിലെ പ്രതിയാണ്. വടക്കാഞ്ചേരി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ബസിനുള്ളില്‍നിന്ന് മൂന്ന് പവന്റെ മാല കവര്‍ന്ന കേസും ഇവര്‍ക്കെതിരേയുണ്ട്.

Content Highlights: woman chases and nabs tamilnadu natives those who snatched formers purse

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented