സ്മിത
പഴുവില്‍(തൃശ്ശൂര്‍): വീട്ടമ്മയെ ഭര്‍തൃഗൃഹത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ വെസ്റ്റ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപം മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത(45)യാണ് മരിച്ചത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കോഴിക്കോട് സ്വദേശിയായ സ്മിത എല്‍.എല്‍.ബി.ക്ക് പഠിക്കുന്ന മകളോടൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ഒരാഴ്ചമുന്‍പ് നാട്ടിലെത്തി മകളെ കോഴിക്കോട്ടുള്ള തറവാട്ടിലാക്കിയശേഷം സ്മിത പഴുവിലുള്ള ഭര്‍തൃഗൃഹത്തിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഇവരുടെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ തിരക്കിയപ്പോഴാണ് സംഭവമറിയുന്നത്.
വീട്ടിലെ ശുചിമുറിയിലെ കതകുകളും കത്തിനശിച്ചിട്ടുണ്ട്. ഈ സമയം ഭര്‍ത്താവ് ദീപു സ്ഥലത്തുണ്ടായിരുന്നില്ല. നാട്ടികയില്‍നിന്ന് അഗ്‌നിരക്ഷാസേനയും അന്തിക്കാട് പോലീസും സ്ഥലത്തെത്തി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: woman charred body found at hime in pazhuvil thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..