പ്രതീകാത്മക ചിത്രം
ഇന്‍ഡോര്‍: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയോട് ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്പ്പിച്ചാണ് നാല്‍പ്പതുകാരിയുെട ക്രൂരത. ഇവര്‍ ദത്തെടുത്ത കുട്ടിയെ തന്നെയാണ് ഉപദ്രിച്ചത്. സംഭവത്തില്‍ വളര്‍ത്തമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവാണ് ദത്തെടുത്ത് വളര്‍ത്തിയിരുന്ന സ്ത്രീ.
രാത്രി കിടക്കിയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞായിരുന്നു ക്രൂരതയെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പൊള്ളലില്‍ ഗുരുതരമായി പരിക്കേറ്റുവെന്നും തലമുടിയുള്‍പ്പെടെ പിഴുതെടുത്തുവെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പല്ലവി പോര്‍വാള്‍ പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നഖം കൊണ്ടുള്ള മുറിവുകളും കണ്ടെത്തിയതായും അവര്‍ പറഞ്ഞു.
പോലീസ് ഈ കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വളരെ നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തുന്നത് പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം കുട്ടിയുടെ ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാരുമായി വിശദമായി സംസാരിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്നുമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..