Image: Hulldailymail|facebook
ലണ്ടൻ: ബ്രിട്ടനിൽ അടിപിടി കേസിൽ പിടിയിലായ യുവതിയെ മദ്യപിക്കുന്നതിൽനിന്ന് വിലക്കി കോടതി. റെഡ്മെയർ സ്വദേശി ഡാനിയലെ വില്യംസി(30)നാണ് ശിക്ഷയുടെ ഭാഗമായി മദ്യപാനത്തിനും വിലക്കേർപ്പെടുത്തിയത്. 90 ദിവസത്തേക്ക് മദ്യപിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.
വനിതാ ആംബുലൻസ് ഡ്രൈവറെയും പോലീസ് ഉദ്യോഗസ്ഥനെയും മർദിച്ചെന്ന കേസിലാണ് യുവതിയെ ഹൾ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡറിനൊപ്പമാണ് 90 ദിവസം മദ്യപിക്കുന്നതിൽനിന്നും യുവതിയെ കോടതി വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം 10 ദിവസത്തെ ലഹരിവിമോചന ചികിത്സയിൽ പങ്കെടുക്കണമെന്നും 200 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
മദ്യലഹരിയിൽ വനിതാ ആംബുലൻസ് ഡ്രൈവറെ മർദിച്ചെന്നാണ് യുവതിക്കെതിരേയുള്ള കേസ്. ആംബുലൻസ് ഡ്രൈവറുടെ തലയിൽ യുവതി ചവിട്ടിയെന്നാണ് പോലീസ് പറയുന്നത്. ഇത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും യുവതി മർദിച്ചിരുന്നു.
Content Highlights:woman bannned from drinking for 90 days


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..