ബന്ധുവിന്റെ വിവാഹം ക്ഷണിക്കാനെത്തിയ യുവാവ് ഭാര്യയെ മുറിയില്‍ കയറി വെട്ടി, ഭാര്യാപിതാവിനും വെട്ടേറ്റു


പ്രതീകാത്മക ചിത്രം / മാതൃഭൂമി

തൃപ്രയാര്‍: യുവാവിന്റെ വെട്ടേറ്റ് ഭാര്യയ്ക്കും ഭാര്യാപിതാവിനും ഗുരുതരപരിക്ക്. തളിക്കുളം നമ്പിക്കടവ് ദിക്ര്‍ പള്ളിക്ക് സമീപം അരവശ്ശേരി അഷിത (27), അഷിതയുടെ പിതാവ് നൂറുദീന്‍ (55) എന്നിവരെയാണ് അഷിതയുടെ ഭര്‍ത്താവ് മംഗലത്തറവീട്ടില്‍ ആസിഫ് (35) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടുപേരെയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഷിതയ്ക്ക് പതിനെട്ടുദിവസം പ്രായമായ കുഞ്ഞുണ്ട്. ഇവരുടെ കൈയില്‍ സാരമായി വെട്ടേറ്റിട്ടുണ്ട്. നൂറുദ്ദീന് തലയിലാണ് വെട്ടേറ്റത്.



ശനിയാഴ്ച വൈകീട്ട് ആറേമുക്കാലിനായിരുന്നു സംഭവം. മാതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാന്‍ മാതാവും മാതാവിന്റെ സഹോദരിയുമൊത്താണ് ആസിഫ് നൂറുദ്ദീന്റെ വീട്ടിലെത്തിയത്. കൂടെയുണ്ടായിരുന്നവര്‍ പോകാനായി പുറത്തിറങ്ങിയപ്പോള്‍ മുറിയില്‍ കയറിയ ഇയാള്‍ വാതിലടച്ച് അഷിതയെ വെട്ടുകയായിരുന്നു.

ബഹളംകേട്ട് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് നൂറുദീന് വെട്ടേറ്റത്. കൈയില്‍ കരുതിയിരുന്ന ബാഗില്‍ കൊണ്ടുവന്ന വാള്‍ ഉപയോഗിച്ചാണ് വെട്ടിയത്. അക്രമത്തിനുശേഷം ആസിഫ് ഓടി രക്ഷപ്പെട്ടു.

മുന്‍പും ആസിഫ് ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. കാട്ടൂര്‍ സ്വദേശിയായ ആസിഫിന്റെ കുടുംബം ഇപ്പോള്‍ മാളയിലാണ് താമസം. ആസിഫിനുവേണ്ടി വലപ്പാട് പോലീസ് തിരച്ചിലാരംഭിച്ചു.

Content Highlights: woman attacked by husband in triprayar thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented