ആക്രമിച്ച് 1.75 ലക്ഷം കവര്‍ന്നെന്ന് പരാതി; കത്തിക്കാനും ശ്രമം, പിന്നില്‍ ഭര്‍ത്താവെന്ന് യുവതി


സി.കെ അഭിലാല്‍ \ മാതൃഭൂമി ന്യൂസ്‌

ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച അശ്വതി | Screengrab: മാതൃഭൂമി ന്യൂസ്‌

പത്തനംതിട്ട: അടൂര്‍ മുണ്ടപ്പളളിയില്‍ കളക്ഷന്‍ ഏജന്റായ യുവതിയെ അക്രമിച്ച് ഒന്നേമുക്കല്‍ ലക്ഷം കവര്‍ന്ന സംഘം, അവരെ പെട്രോള്‍ ഒഴിച്ച് തീവെക്കാനും ശ്രമിച്ചുവെന്ന് പരാതി. പിണങ്ങിക്കഴിയുന്ന ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയോട് അതിക്രമം കാട്ടിയത് എന്നാണ് ആരോപണം. ചാരുംമൂട് സ്വദേശി അശ്വതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാനാണ് ഇപ്പോഴത്തെ ശ്രമം.

റോഡിന്റെ സൈഡില്‍ വെച്ചായിരുന്നു ആക്രമണമെന്നും ബാങ്കിലെ കളക്ഷന്‍ തുകയായി ഒന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്നുവെന്നു പരാതിക്കാരി പറയുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വായ്പ വീടുകളിലെത്തി പിരിച്ചെടുക്കുന്ന ജോലിയാണ് അശ്വതിക്ക്. വ്യാഴാഴ്ച ദിവസങ്ങളില്‍ ഇവര്‍ മുണ്ടപ്പള്ളി മേഖലയിലാണ് കളക്ഷന്‍ ജോലിക്ക് പോകുന്നതെന്ന് അറിയാവുന്ന ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പം ഈ പ്രദേശത്ത് എത്തി കാത്തുനില്‍ക്കുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് വൈകുന്നേരം ആറരയ്ക്കാണ് സംഭവം. പണവും രണ്ട് മൊബൈല്‍ഫോണുകളും ബാഗിലുണ്ടായിരുന്നു. സ്‌കൂട്ടറില്‍ ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ഭര്‍ത്താവ് കൃഷ്ണകുമാറും കൂട്ടുകാരും ചേര്‍ന്ന് വാഹനത്തിന് നേരെ ചാടി നിലത്ത് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിന് ശേഷം സമീപത്തെ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിടെ കരുതിയിരുന്ന കുപ്പിയിലെ പെട്രോള്‍ ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു.

അശ്വതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറ് പേര്‍ ഉണ്ടായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം സംഘത്തിലുണ്ടായിരുന്ന സഹോദരിയുടെ മകന്‍ അഖില്‍, കൃഷ്ണകുമാറിന്റെ സുഹൃത്ത് രാജേഷ് എന്നിവരെ തനിക്ക് അറിയാമെന്ന് അശ്വതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ മാറി താമസിക്കുകയാണ്.

പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ചില ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കൃഷ്ണകുമാറിനും മറ്റ് രണ്ട് സഹോദരങ്ങള്‍ക്കുമെതിരെ അശ്വതി നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രൂരമായ മര്‍ദ്ദനമായിരുന്നു യുവതിക്ക് നേരിടേണ്ടി വന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗവും സമീപവാസിയുമായി മുണ്ടപ്പള്ളി സുഭാഷ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ ഉച്ചസമയം മുതല്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

Content Highlights: attack, petrol, husband, crime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Aravind Kejriwal

1 min

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തും; ഐ.ബി റിപ്പോര്‍ട്ടുണ്ട്, അവകാശവാദവുമായി കെജ് രിവാള്‍

Oct 2, 2022

Most Commented