ജോലിക്കുനിന്ന വീടുകളില്‍നിന്ന് കവര്‍ന്നത് 22 പവന്‍ സ്വര്‍ണം; യുവതി അറസ്റ്റില്‍


ആശ

കോലഞ്ചേരി: വീട്ടുജോലിക്കുനിന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ പെരുമ്പല്ലൂര്‍ മാനിക്കല്‍ വീട്ടില്‍ ആശ (41) യാണ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോലഞ്ചേരി സ്വദേശികളായ ചാള്‍സ്, ബെന്നി എന്നിവരുടെ വീടുകളില്‍നിന്നാണ് യുവതി സ്വര്‍ണം മോഷ്ടിച്ചത്.

ബെന്നിയുടെ വീട്ടില്‍നിന്ന് ഒമ്പതു പവനും ചാള്‍സിന്റെ വീട്ടില്‍നിന്ന് 13 പവനുമാണ് കവര്‍ന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വില്‍ക്കുകയും പണയം െവക്കുകയും ചെയ്തു.

മോഷണത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ ഇടുക്കി ബൈസണ്‍വാലിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്താല്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പി. ജി. അജയ് നാഥ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. സുരേഷ്, രമേശന്‍, കെ. സജീവ്, എ.എസ്.ഐ.മാരായ ജി. സജീവ്, മനോജ് കുമാര്‍, എസ്.സി.പി.ഒ.മാരായ ജിഷാ മാധവന്‍, ബിജി ജോണ്‍, ചന്ദ്രബോസ്, ദിനില്‍ ദാമോദരന്‍, അഖില്‍, റിതേഷ് എന്നിവരാണുണ്ടായിരുന്നത്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: woman arrested in theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented