ലീന ഭവാനി
അരൂര്‍: ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവതിയെ രണ്ട് വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. മാവേലിക്കര കുറത്തികാട് തെക്കേക്കര പഞ്ചായത്ത് മറ്റത്തേത്ത് വീട്ടില്‍ ലീന ഭവാനി (43)യെയാണ് പിടികൂടിയത്.
ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഫോണ്‍ ലൊക്കേഷനുകള്‍ പിന്തുടര്ന്ന് ഇവരെ കുടുക്കിയത്. അരൂര്‍ പോലീസ് രണ്ടുവര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അരൂര്‍ എസ്.ഐ സെനി ബി., വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.സി. ഉഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
അരൂര്‍ കേന്ദ്രീകരിച്ച് 'അഡ്ലെന്‍' എന്നപേരില്‍ ട്രാവല്‍ ഏജന്‍സി നടത്തിയായിരുന്നു തട്ടിപ്പ്. ന്യൂസീലന്‍ഡില്‍ ജോലി തരപ്പെടുത്താമെന്ന ഉറപ്പില്‍ അഞ്ചരലക്ഷം രൂപ വീതമാണ് ഇവര്‍ വാങ്ങിയത്. തട്ടിപ്പിനിരയായ നാലുപേരാണ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ തട്ടിപ്പ് തെളിഞ്ഞതോടെയാണ് അറസ്റ്റ് ഉണ്ടായത്.
സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുണ്ടെന്ന് ജില്ലി പോലീസ് മേധാവി അറിയിച്ചു. തോപ്പുംപടിയില്‍ ഏഴുപേരെ പറ്റിച്ചതിന് കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Content Highlights: woman arrested in new zealand visa fraud case in aroor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..