കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് അരക്കോടി രൂപ; യുവതി അറസ്റ്റില്‍


വിഷ്ണുപ്രിയ

ചവറ: കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനംചെയ്ത് നാലുപേരില്‍നിന്ന് അരക്കോടിരൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ കാസര്‍കോട്ടുനിന്ന് ചവറ പോലീസ് അറസ്റ്റ് ചെയ്തു.

കുണ്ടറ പുനുക്കന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണുപ്രിയ(മാളു-27)യെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ചവറ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിച്ചു.

അണ്‍പെയ്ഡ് ട്രെയിനിയായി ജോലി തരപ്പെടുത്തിയശേഷം സ്ഥിരനിയമനം നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കെ.എം.എം.എല്ലിന്റെ ലെറ്റര്‍പാഡും ഒപ്പും വ്യാജമായി നിര്‍മിച്ചതായും കെ.എം.എം.എല്‍. വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ചില രാഷ്ട്രീയനേതാക്കള്‍ക്കും പങ്കുണ്ടെന്ന് പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 മുതല്‍ 2021 സെപ്റ്റംബര്‍ 21 വരെ ഏറെപ്പേരെ വിഷ്ണുപ്രിയ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു. ഉത്തരവുമായി ചിലര്‍ കമ്പനിയിലെത്തി. ഉത്തരവില്‍ സംശയംതോന്നിയ അധികൃതര്‍ പരിശോധിച്ചപ്പോഴാണ് വ്യാജ ലെറ്റര്‍പാഡാണെന്ന് കണ്ടെത്തിയത്. കമ്പനി വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി സൂപ്രണ്ട് ചവറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു.

Content Highlights: woman arrested in kmml job fraud case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented