അറസ്റ്റിലായ ശുഭ
വിളപ്പില്‍ശാല: പി.എസ്.സി. വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ വിളപ്പില്‍ശാല പോലീസ് പിടികൂടി. പേരൂര്‍ക്കട മണ്ണാംമൂല ലൈന്‍ ഗാന്ധി സ്ട്രീറ്റ് പങ്കജവിലാസത്തില്‍നിന്നും പേട്ട പ്രിയശ്രീ ടി.സി. 30/10ല്‍ താമസിക്കുന്ന കെ.ശുഭ(42)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പി.എസ്.സി. വഴി പരീക്ഷാഭവനില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സെന്ററില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരില്‍ നിന്നും 3,80,000-രൂപ കൈക്കലാക്കി മുങ്ങിയ കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ഇവരുടെ ഭര്‍ത്താവ് സാബുവിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
തട്ടിപ്പിനുശേഷം മുങ്ങിയ ശുഭ കോഴിക്കോട് ബാലുശ്ശേരിക്കടുത്തുള്ള കാട്ടാമ്പടിയെന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വി.ദിവ്യാ ഗോപിനാഥിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടാക്കട ഡിവൈ.എസ്.പി. കെ.എസ്.പ്രശാന്തിന്റെ നിര്‍ദേശമനുസരിച്ച് വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഗംഗാപ്രസാദ്, എ.എസ്.ഐ. ബൈജു ആര്‍.വി., സി.പി.ഒ. പ്രദീപ്, സ്വാതി എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയ്ക്ക് മണ്ണന്തല സ്റ്റേഷനിലുള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരായ പ്രതികള്‍ മറ്റുള്ളവരോട് നല്ല പെരുമാറ്റം കൊണ്ട് അടുപ്പം കാണിച്ച് അടുത്തുകൂടുകയും ജോലി ശരിയാക്കാമെന്നു പറഞ്ഞ് പണം വാങ്ങി ജില്ല വിട്ട് പോയി ആര്‍ഭാടജീവിതം നയിക്കുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ തട്ടിപ്പിനിരയായവര്‍ ഇനിയുമുണ്ടെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
Content Highlights: woman arrested in job fraud case trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..