യുഎഇയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് നൂറിലേറെപ്പേരില്‍നിന്ന്; യുവതി അറസ്റ്റില്‍


വിദേശത്തായിരുന്ന ഹരിതയ്ക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെത്തിയ ഹരിതയെ പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഹരിത

അമ്പലപ്പുഴ: വിദേശത്തു ജോലിവാഗ്ദാനം ചെയ്ത് നൂറിലേറെപ്പേരില്‍നിന്നായി പണം തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കരൂര്‍ നടുവിലെ മഠത്തില്‍പറമ്പ് ഹരിത (അമ്മു-24) ആണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ശരവണഭവനില്‍ ആര്‍. രാജിമോളു (38)ടെ സഹോദരന്‍ വിഷ്ണുവിന്റെ ഭാര്യയാണ് ഇവരെന്ന് പുന്നപ്ര പോലീസ് പറഞ്ഞു.

വിദേശത്തായിരുന്ന ഹരിതയ്ക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെത്തിയ ഹരിതയെ പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡുചെയ്തു. ഹരിതയുടെ ഭര്‍ത്താവ് വിഷ്ണു, സഹോദരന്‍ നന്ദു എന്നിവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

യു.എ.ഇ.യിലെ കോല്‍ക്കര്‍ എന്ന സ്ഥലത്തെ കമ്പനിയില്‍ പാക്കിങ്ങില്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്നറിയിച്ച് 50,000, 60,000, 65,000 രൂപ നിരക്കില്‍ പണം വാങ്ങിയെന്നാണ് കേസ്. നന്ദു ഈ കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും തൊഴിലാളികളെ ആവശ്യമുണ്ടെന്നും പറഞ്ഞ് മറ്റു പ്രതികളുടെ സഹായത്തോടെയാണ് തട്ടിപ്പുനടത്തിയതെന്നും പോലീസ് പറഞ്ഞു.

Content Highlights: woman arrested in job fraud case alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented