യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ച പോലീസ് ഞെട്ടി, ഉള്ളില്‍ യുവാവിന്റെ മൃതദേഹം; കൊന്നത് കാമുകനെ


ഞായറാഴ്ച രാത്രി പതിവ് പട്രോളിങ്ങിനിടെയാണ് ഒരു യുവതി ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Photo: twitter.com/Benarasiyaa

ഗാസിയാബാദ്: കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ യുവതി പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ താമസിക്കുന്ന പ്രീതി ശര്‍മയെയാണ് പോലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ഫിറോസ് എന്ന ച്വാന്നിയെ(23)യാണ് യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി പതിവ് പട്രോളിങ്ങിനിടെയാണ് ഒരു യുവതി ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വാഭാവികത തോന്നിയതോടെ പോലീസ് സംഘം യുവതിയുടെ സമീപത്തെത്തി. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ചതോടെയാണ് ബാഗിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പോലീസ് സംഘം യുവതിയെ ചോദ്യംചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.

നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് പ്രീതി ശര്‍മ ഫിറോസിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കാമുകന്‍ വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞദിവസവും വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഫിറോസ് കാമുകിയെ അവഹേളിച്ച് സംസാരിച്ചു. ഇതോടെ വീട്ടിലുണ്ടായിരുന്ന കത്തി കൊണ്ട് യുവതി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം ട്രോളി ബാഗിലാക്കിയ യുവതി പിന്നീട് ഇതുമായി വീടിന് പുറത്തിറങ്ങി. ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഏതെങ്കിലും ട്രെയിനില്‍ ബാഗ് ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി. റെയില്‍വേ സ്റ്റേഷനിലേക്ക് ബാഗുമായി പോകുന്നതിനിടെയാണ് പ്രതി പട്രോളിങ് സംഘത്തിന്റെ പിടിയിലായതെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Content Highlights: woman arrested in ghaziabad for killing her lover


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented