സീമ
അങ്കമാലി: കരയാംപറമ്പ് ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ യുവതി അറസ്റ്റില്‍. മറ്റൂരിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടനാട് എടത്വ പുളിന്തറയില്‍ വീട്ടില്‍ സീമ ചാക്കോ (സോണി -40)യെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് 11.5 കിലോയോളം കഞ്ചാവും ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായ സീമ.
വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന ഇവര്‍ കഞ്ചാവ് വാങ്ങുന്നതിന് പലവട്ടം മറ്റൊരു പ്രതിയായ റൊണാള്‍ഡോ ജബാറുമൊത്ത് ആന്ധ്രയില്‍ പോയിട്ടുണ്ട്. കഞ്ചാവ് ഏജന്റുമാരുമായി കച്ചവടം ഉറപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐ.മാരായ അരുണ്‍ ദേവ്, ടി.എം. സൂഫി, ഡിനി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: woman arrested in drugs case in angamaly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..