സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; ഏല്‍പ്പിച്ചത് പെണ്‍സുഹൃത്തിനെ, അറസ്റ്റിലായി


ജാസ്മിൻ

കായംകുളം: സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മൂന്നരപ്പവന്റെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ മൂന്നാംപ്രതി അറസ്റ്റില്‍. ആലപ്പുഴ കളര്‍കോട് ഗുരുമന്ദിരം ഭാഗത്ത് അമ്പലപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മണ്ണഞ്ചേരി തെക്കേവിളയില്‍ അമ്പനാകുളങ്ങര വീട്ടില്‍ ജാസ്മിന്‍ (46) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മേയ് ഏഴിന് കൃഷ്ണപുരം കാപ്പില്‍ മാവേലി സ്റ്റോറിനു മുന്നില്‍ വെച്ച് നമ്പര്‍ മറച്ച സ്‌കൂട്ടറിലെത്തിയ രണ്ടംഗസംഘം യുവതിയുടെ മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാംപ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പന്‍ എന്നുവിളിക്കുന്ന തോമസ് കുര്യാക്കോസ്, രണ്ടാംപ്രതി കൊല്ലം ശൂരനാട് തെക്ക് വില്ലേജില്‍ ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയില്‍ വീട്ടില്‍ വിഷ്ണു ചന്ദ്രന്‍ (29) എന്നിവരെ കായംകുളം പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പിടിയിലായ വിഷ്ണുചന്ദ്രനെ ചോദ്യംചെയ്തപ്പോള്‍ സ്വര്‍ണമാല ഒന്നാംപ്രതിയായ തോമസ് കുര്യാക്കോസിന്റെ പെണ്‍സുഹൃത്തായ ആലപ്പുഴയിലുള്ള ജാസ്മിനെ ഏല്‍പ്പിച്ചതായി മൊഴിനല്‍കി. തുടര്‍ന്നാണ് ജാസ്മിനെ അറസ്റ്റുചെയ്തത്.

ചോദ്യംചെയ്യലില്‍ മോഷണമുതലായ സ്വര്‍ണമാല ആലപ്പുഴയിലുള്ള ജൂവലറിയില്‍ ഇവര്‍ വിറ്റതായി സമ്മതിച്ചു. ജൂവലറിയില്‍നിന്ന് മോഷണമുതല്‍ പോലീസ് കണ്ടെടുത്തു.

Content Highlights: woman arrested in chain snatching case in kayamkulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented