സജി കബീർ, ജിനേഷ്
കുമളി: വ്യാജ വിദേശബാങ്ക് രേഖകള്‍ കാണിച്ച് മൊത്തക്കച്ചവടക്കാരില്‍നിന്നും ലക്ഷങ്ങളുടെ ഏലക്ക തട്ടിയെടുത്ത കേസില്‍ പ്രതികളിലൊരാളായ സ്ത്രീ പിടിയില്‍. ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീര്‍ (46) ആണ് പിടിയിലായത്.
മുഖ്യപ്രതിയായ ഇവരുടെ ആണ്‍സുഹൃത്ത് തിരുവനന്തപുരം ചിറയിന്‍കീഴ് ജിഞ്ചിനിവാസില് ജിനേഷ് കെ.എല്‍.(38) വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു.
ഏലക്ക മൊത്തവ്യാപരികളെ വിദേശബാങ്കുകളുടെ വ്യാജ ലെറ്റര്‍ ഓഫ് ക്രഡിറ്റ് കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. 50 ലക്ഷം രൂപയുടെ ഏലയ്ക്ക കച്ചവടക്കാരില്നിന്നുമെടുക്കുമ്പോള് 15 മുതല്‍ 20 ലക്ഷം രൂപവരെ ഇവര്‍ മുന്‍കൂറായി നല്കി വിശ്വാസം നേടിയെടുക്കും. ജെ.എസ്. എക്സ്പോര്ട്ടെന്ന പേരില്‍ തിരുവനന്തപുരം കേന്ദ്രമാക്കി വ്യാജ കമ്പനിയും സജ്ജീകരിച്ചിരുന്നു.
ഇടപാടുനടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ബാക്കി തുക കിട്ടാതെ വന്നതോടെ കുമളിയിലെ മൊത്തക്കച്ചവടക്കാരാന് പരാതി നല്കി. കുമളി സി.ഐ. ജോബിന് ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സജിയെ തിരുവന്തപുരത്തുനിന്നും പിടികൂടി. ഇവരുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ ലെറ്റര്‍ പാഡുകള്‍,എ.ടി.എം. കാര്‍ഡുകള്‍, പ്രമുഖ ബാങ്കുകളുടെ സീലുകള്‍ തുടങ്ങിയവ കണ്ടെത്തി. ബെന്നി ജോസഫ് എന്ന പേരില്‍ ആധാര്‍കാര്‍ഡും കണ്ടെടുത്തു.
ജിനേഷ് വ്യാജമായി ഉണ്ടാക്കിയ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഗള്‍ഫ് രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗഗമനം. ഇതേ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് കോവിഡ് വാക്സിന് എടുത്തതിന്റെ രേഖയും കണ്ടെടുത്തിട്ടുണ്ട്. വയനാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
Content Highlights: woman arrested in cardamom fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..