അമൃത ഫഡ്‌നവിസിന്റെ പേജില്‍ അസഭ്യം, പിടിയിലായത് 50-കാരി; 53 എഫ്.ബി. അക്കൗണ്ടുകള്‍, 13 ജിമെയില്‍ ഐഡി


1 min read
Read later
Print
Share

കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പ്രതി നിരന്തരം കമന്റുകള്‍ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. 

അമൃത ഫഡ്‌നവിസും ദേവേന്ദ്ര ഫഡ്‌നവിസും | Photo: facebook.com/amrutafadnavisofficial

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യമായ രീതിയില്‍ കമന്റുകളിട്ട സ്ത്രീ അറസ്റ്റില്‍. സ്മൃതി പഞ്ചല്‍ എന്ന സ്ത്രീയെയാണ് മഹാരാഷ്ട്ര സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസിന്റെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമ പേജുകളിലാണ് പ്രതി അസഭ്യമായ രീതിയില്‍ കമന്റ് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പ്രതി നിരന്തരം കമന്റുകള്‍ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

അറസ്റ്റിലായ സ്മൃതി പഞ്ചല്‍ ഇതുവരെ 53 വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 13 ജിമെയില്‍ അക്കൗണ്ടുകളും ഇവര്‍ക്കുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതി സാമൂഹികമാധ്യമങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്നതിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: woman arrested for posting vulgar comments on devendra fadnavis wife amrutha fadnavis social media

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


aswin

1 min

കളിക്കിടെ ടയര്‍ ദേഹത്തുതട്ടിയതിന് ആറാം ക്ലാസുകാരനെ മർദിച്ച സംഭവം; അതിഥിത്തൊഴിലാളി അറസ്റ്റിൽ

Sep 30, 2023


suicide

1 min

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍: സംഭവം കോട്ടയത്ത്

Sep 30, 2023

Most Commented