സൗമ്യ
കലവൂര്‍(ആലപ്പുഴ): ഹോംസ്റ്റേ നടത്തിപ്പുകാരനെ പ്രലോഭിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകയെ പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ (35) ആണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ആസൂത്രണത്തില്‍ പങ്കെടുത്ത സല്‍മാന്‍ ഈയിടെ അറസ്റ്റിലായിരുന്നു.
ഒന്നരവര്‍ഷമായി വിദേശത്ത് ഒളിവിലായിരുന്ന സൗമ്യയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മാരാരിക്കുളത്ത് ഹോംസ്റ്റേ നടത്തിയിരുന്നയാള്‍ക്ക് വായ്പ തരപ്പെടുത്തികൊടുക്കാമെന്നു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി മാള, ചെറുതുരുത്തി എന്നിവിടങ്ങളില്‍ താമസിപ്പിച്ചു മര്‍ദ്ദിക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ഹോംസ്‌റ്റേ ഉടമയെ നഗ്‌നനാക്കി സൗമ്യക്കൊപ്പമുള്ള ചിത്രങ്ങളെടുമെടുത്തു. ഇതു കാട്ടിയാണ് സല്‍മാനും സൗമ്യയും പണം ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
നിരന്തരമായി ആവശ്യപ്പെട്ടിട്ടും കിട്ടാതെവന്നതിനെത്തുടര്‍ന്ന് പണം പിരിക്കാനായി ഹോംസ്‌റ്റേ ഉടമയെ ഇവര്‍ ക്വട്ടേഷന്‍ സംഘത്തിനു കൈമാറി. പോലീസെത്തിയാണ് അവരില്‍നിന്നു മോചിപ്പിച്ചത്. ക്വട്ടേഷന്‍കാരടക്കം 16 പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരെക്കൂടി കിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. സൗമ്യയെ റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി.
Content Highlights: woman arrested for kidnapping and honey trap home stay owner in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..