ഒരേദിവസം വിവിധ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്, യുവതി അറസ്റ്റില്‍; 3 പേര്‍ ഒളിവില്‍


അറസ്റ്റിലായ രാഖി

വെള്ളറട: ഒരേദിവസം വ്യത്യസ്ത സമയങ്ങളിലായി മലയോരത്തെ രണ്ടിടത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നായി മുക്കുപണ്ടം പണയം വെച്ച് 1,13000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ യുവതികളില്‍ ഒരാള്‍ അറസ്റ്റിലായി. സംഘത്തിലെ അവശേഷിക്കുന്ന മൂന്ന് പ്രതികള്‍ ഒളിവിലാണ്. ബാങ്കിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാനായത്.

പെരുമ്പഴുതൂര്‍ പഴിഞ്ഞിക്കുഴിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കീളിയോട് തോട്ടത്ത് വിളാകം പുത്തന്‍ വീട്ടില്‍ രാഖി (23) ആണ് പിടിയിലായത്. പേയാട് സ്വദേശി രാധിക, പൂവാര്‍ സ്വദേശികളായ നൗഷാദ്, ഷാഹിദബീവി എന്നിവര്‍ ഒളിവിലാണ്. നിലമാമൂട്ടിലെ നന്ദനം ഫൈനാന്‍സിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫൈനാന്‍സിലും ഫെബ്രുവരി 23-നാണ് ഇവര്‍ മുക്ക്പണ്ടം പണയം വെച്ചത്.

അന്നേദിവസം രാവിലെ 10 മണിയോടെയാണ് ഗോപിക ഫൈനാന്‍സില്‍ തട്ടിപ്പ് നടത്തിയത്. സ്‌കൂട്ടറില്‍ യാത്ര തിരിച്ച രാഖിയും രാധികയും പിന്നീട് പെരുമ്പഴുതൂരിന് സമീപത്ത് വെച്ച് സ്‌കൂട്ടര്‍ നിര്‍ത്തി ഓട്ടോറിക്ഷയില്‍ കയറി ഫൈനാന്‍സിന് കുറച്ചകലെ വണ്ടിയില്‍ നിന്നും ഇറങ്ങി നടന്നാണ് സ്ഥാപനത്തിലെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാള്‍മാര്‍ക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നല്‍കി 65000 രൂപയും വാങ്ങി കടന്നുകളഞ്ഞു. ഇതിനുശേഷം ഉച്ചയോടെയാണ് നിലമാമൂട് നന്ദനം ഫൈനാന്‍സിലെത്തി തട്ടിപ്പ് നടത്തിയത്. ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച മാല പണയം വെച്ച് 48000 രൂപയും തട്ടിയെടുത്തു.

നിലമാമൂട് കവലയ്ക്ക് സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം കാല്‍നടയായിട്ടാണ് ഇരുവരും സ്ഥാപനത്തിലെത്തിയത്. ഈ സമയം പുറത്ത് നിന്നിരുന്ന സ്ഥാപന ഉടമ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും ഒരാളെ പിടികൂടാന്‍ കഴിഞ്ഞതും.

നഗരത്തിലേയും മറ്റ് സ്ഥലങ്ങളിലേയും സ്വകാര്യ ലോഡ്ജുകളില്‍ തങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബാക്കിയുള്ള മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇവരെ പിടികൂടിയാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ വെളിപ്പെടുമെന്നും വെള്ളറട പോലീസ് പറഞ്ഞു.

Content Highlights: woman arrested for gold loan fraud in vellarada

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented