യുവതി നാട്ടുകാരെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ
മയ്യഴി: മദ്യലഹരിയില്‍ നടുറോഡില്‍ ബഹളമുണ്ടാക്കുകയും പൊതുജനങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പന്തക്കല്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
വടക്കുമ്പാട് കൂളിബസാറിലെ റസീന(29)യെയാണ് അറസ്റ്റ് ചെയ്തത്. യുവതി ഓടിച്ച കാര്‍ ബൈക്കിനിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് വീണ് യാത്രികരായ പുരുഷനും സ്ത്രീക്കും പരിക്കേറ്റു. തുടര്‍ന്ന് ഇതിനെ ചോദ്യംചെയ്ത യാത്രക്കാരുടെയും നാട്ടുകാരുടെയും നേര്‍ക്കായി യുവതിയുടെ പരാക്രമം. ചോദ്യം ചെയ്തവരെയാണ് കൈയേറ്റം ചെയ്തത്.
സംഭവമറിഞ്ഞെത്തിയ പോലീസിന് നേര്‍ക്കും യുവതി ബലപ്രയോഗവും കൈയേറ്റശ്രമവും നടത്തി. പന്തക്കല്‍ പന്തോക്കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച 5.30-ഓടെയാണ് സംഭവം. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും വാഹനമിടിച്ച് പരിക്കുണ്ടാക്കിയതിനും പന്തക്കല്‍ എസ്.ഐ. ജയരാജന് കേസെടുത്തു.
Content Highlights: woman arrested for drunken driving and creating ruckus in mahe kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..