സജന സലീം
കായംകുളം : തുണിയിറക്കുമതിവ്യാപാരത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നു പറഞ്ഞ് രണ്ടേകാൽക്കോടിയോളം രൂപ തട്ടിയെടുത്തകേസിൽ ഒന്നാംപ്രതിയായ യുവതിയെ അറസ്റ്റുചെയ്തു. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് മാവേലിമറ്റ് തൈപ്പറമ്പിൽ വീട്ടിൽ താമസിക്കുന്ന ചങ്ങനാശ്ശേരി പെരുന്നകിഴക്ക് കിഴക്കേ കുടിൽ വീട്ടിൽ സജന സലിം (41) ആണ് അറസ്റ്റിലായത്.
കായംകുളം കീരിക്കാട് സ്വദേശിയിൽനിന്ന് രണ്ടേകാൽക്കോടിയോളം രൂപ തട്ടിയെടുത്തകേസിലെ ഒന്നാംപ്രതിയാണു സജനസലിം. രാജസ്ഥാനിലെ ബലോത്രയിൽ തുണിയുടെ മൊത്തക്കച്ചവടം ഉണ്ടെന്നും അതിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണു പണംതട്ടിയെടുത്തത്. ആദ്യം കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം കൂടുതൽതുക വാങ്ങുകയാണ് ഇവരുടെ രീതി. സമാനരീതിയിൽ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയതായാണു സൂചന.
കേസിലെ രണ്ടാംപ്രതിയും സജനയുടെ ഭർത്താവുമായ അനസ് വിദേശത്താണ്. സജനയുടെ പേരിൽ കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്കു കേസുകൾ നിലവിലുണ്ട്. കായംകുളം ഡി.വൈ.എസ്.പി. അജയ്‌നാഥ്, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശിവപ്രസാദ്, എ.എസ്.ഐ. റീന, പോലീസുകാരായ സബീഷ്, സുന്ദരേഷ്‌കുമാർ, ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Content Highlights: woman arrested for cheating about two and a quarter crores of rupees
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..