നിഖിൽപ്രകാശ്, ബബിത. Screengrab: Mathrubhumi News
സുല്‍ത്താന്‍ ബത്തേരി: വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സീലിങ് ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman and young man found dead at lodge room in manichira wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..