Screengrab: Mathrubhumi News
ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ യുവതിയെയും യുവാവിനെയും നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ബന്‍സ്വാരയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയെയും ഇവരുടെ സുഹൃത്തായ യുവാവിനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വിവാഹിതയായ യുവതിയെ മറ്റൊരു ഗ്രാമത്തിലെ യുവാവിനൊപ്പം കണ്ടതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുവരെയും പിടിച്ചുകൊണ്ടുവന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ വടി കൊണ്ട് പൊതിരെ തല്ലുന്നതും യുവതി നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി. രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണിതെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..