രവി
കാക്കൂര്‍(കോഴിക്കോട്): പതിമൂന്ന് വയസ്സുള്ള മകനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയുടെ കാമുകനെയും കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കായണ്ണ ചാരുപറമ്പില്‍ രവി(52) യെയാണ് പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 12-നാണ് പ്രായപൂര്‍ത്തികാത്ത മകനെ ഉപേക്ഷിച്ച് സ്ത്രീ കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് സ്ത്രീയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തനിക്ക് രവിയുമായി അടുപ്പമുണ്ടെന്ന് സ്ത്രീ പോലീസിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രേരണാ കുറ്റത്തിന് പ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
കാക്കൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ബി.കെ.സിജു, എസ്.ഐ.അബ്ദുള്‍ സലാം, രാജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിയാസ്, ബിജേഷ് ,സുജാത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Content Highlights: woman and lover eloped after abandoning her minor son in kakkoor kozhikode
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..