പുതിയ കാറുകള്‍ വാങ്ങാന്‍ സ്വന്തം വീട്ടില്‍ മോഷണം; യുവതിയും കാമുകനും അറസ്റ്റില്‍


പ്രതീകാത്മകചിത്രം| Photo: PTI

ബെംഗളൂരു: സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയും കാമുകനും അറസ്റ്റില്‍. ജക്കൂര്‍ സ്വദേശിനിയായ ദീപ്തി (24), കാമുകന്‍ മദന്‍ (27) എന്നിവരെയാണ് അമൃതഹള്ളി പോലീസ് അറസ്റ്റുചെയ്തത്.

ഒരുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം. ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്ന ദീപ്തി, മദനുമായി സ്‌നേഹത്തിലായിരുന്നു. പുതിയ കാറുകള്‍ വാങ്ങാനാണ് ഇരുവരും ചേര്‍ന്ന് വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചശേഷം മുക്കുപണ്ടം തിരികെ വെക്കുകയായിരുന്നു.

സംശയം തോന്നിയ ദീപ്തിയുടെ അമ്മ സ്വര്‍ണം പരിശോധിച്ചതോടെയാണ് ഇവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയും മദനും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തിയത്.

സ്വര്‍ണം വിറ്റ് ലഭിച്ച 36 ലക്ഷം രൂപകൊണ്ട് ഇവര്‍ മൂന്ന് കാറുകള്‍ വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: woman and lover arrested in theft case bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented