അംബിക, ആദിഷ് ദേവ്
അന്തിക്കാട് (തൃശ്ശൂര്‍): വീട്ടമ്മയെയും കൊച്ചുമകനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന് ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകനുമായി അംബിക കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. വീട്ടില്‍നിന്ന് അംബികയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ മുതല്‍ ഇരുവരെയും വീട്ടില്‍നിന്ന് കാണാതായിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് അംബികയുടെ മകന് വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. കലശലായ അസുഖം കാരണം കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്. തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോള്‍ കുട്ടിയുടെ മൃതദേഹം പൊങ്ങികിടക്കുന്നത് കണ്ടു. നാട്ടികയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. തിരച്ചിലിനൊടുവില്‍ അംബികയുടെ മൃതദേഹവും കിണറ്റില്‍നിന്ന് കണ്ടെത്തി.
അംബികയുടെ മകളുടെ മകനാണ് ആദിഷ്. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..