ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡരികിലിട്ടു, യുവതിയും ഏഴ് സുഹൃത്തുക്കളും പിടിയില്‍


ഒരുമാസം മുമ്പുവരെ മാധവ് പ്രസാദും യുവതിയും ഒന്നിച്ചായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ക്ലാരയുടെ മറ്റൊരുബന്ധത്തിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

ബെംഗളൂരു: ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം റോഡരികില്‍ ഉപേക്ഷിച്ചയുവതിയും ഏഴു സുഹൃത്തുക്കളും ബെംഗളൂരുവില്‍ അറസ്റ്റില്‍. കമ്മനഹള്ളി സ്വദേശി ക്ലാര (27) യും ഇവരുടെ സൃഹൃത്തുക്കളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിക്ക് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം.

യുവതിയുടെ സുഹൃത്തായ മാധവ് പ്രസാദിനെ വിളിച്ചുവരുത്തിയ ഇവര്‍ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഏറെനേരം വിവിധപ്രദേശങ്ങളില്‍ ചുറ്റിയശേഷം റോഡരികില്‍ ഇയാളെ ഉപേക്ഷിച്ചു. ഗുരുതരമായിപരിക്കേറ്റ മാധവ് പ്രസാദ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഒരുമാസം മുമ്പുവരെ മാധവ് പ്രസാദും യുവതിയും ഒന്നിച്ചായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ക്ലാരയുടെ മറ്റൊരുബന്ധത്തിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു. ഇതോടെയാണ് മാധവ് പ്രസാദിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍ യുവതി തീരുമാനിച്ചത്. തുടര്‍ന്ന് മറ്റുസൃഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിടിയിലായവരുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: woman and her friends kidnapped her boyfriend in bengaluru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented