72-കാരിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയും തട്ടിയത് പേരമകളും സുഹൃത്തും; പകരം മുക്കുപണ്ടം, കാറും വാങ്ങി


അറസ്റ്റിലായ അഭിജിത്തും സൗപർണികയും

ചേര്‍പ്പ്(തൃശ്ശൂര്‍): മുത്തശ്ശിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും എട്ടു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും തട്ടിയെടുത്ത കേസില്‍ പേരമകളും സുഹൃത്തും അറസ്റ്റില്‍. വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് അഭിജിത്(21), പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക(21) എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റുചെയ്തത്. പള്ളിപ്പുറം പുളിപ്പറമ്പില്‍ വീട്ടില്‍ ലീല (72)യുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

സൗപര്‍ണിക അച്ഛന്റെ അമ്മ ലീലയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. പിന്നീട് ബാങ്ക് നിക്ഷേപത്തിന്റെ രേഖകളില്‍ മുത്തശ്ശിയുടെ ഒപ്പിട്ട് സുഹൃത്ത് അഭിജിത്തിന്റെ സഹായത്തോടെ കൂര്‍ക്കഞ്ചേരിയിലെ ബാങ്കില്‍ ഹാജരാക്കി എട്ടു ലക്ഷം രൂപ കൈക്കലാക്കി. ഈ തുക ഉപയോഗിച്ച് കാറു വാങ്ങി.



സ്വര്‍ണം കവര്‍ന്നത് അറിയാതെ ലീല മുക്കുപണ്ടവുമായി തൃശ്ശൂരിലെ ജ്വല്ലറിയില്‍ എത്തി. കാതില്‍ മുറിവുണ്ടായി പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കമ്മല്‍ മാറ്റി എടുക്കാനാണ് ജ്വല്ലറിയില്‍ പോയത്. അവിടത്തെ ജീവനക്കാരന്‍ പരിശോധിച്ചപ്പോള്‍ കമ്മല്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. വീട്ടിലെത്തിയ ലീല ബന്ധുക്കളെ വിളിച്ചുവരുത്തി എല്ലാ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് എല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ശേഷം ലീല പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് മോഷണം നടത്തിയവരെ പിടികൂടിയത്. കാറുവിറ്റതായി പ്രതികള്‍ പറഞ്ഞുവെങ്കിലും അന്വേഷണം നടക്കുന്നുണ്ട്.പ്രതികള്‍ ആഡംബര ജീവിതത്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Content Highlights: woman and her friend arrested for looting gold and money from her grand mother in cherppu thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented