ഓടുന്ന കാറില്‍ അമ്മയെയും ആറുവയസ്സുള്ള മകളെയും കൂട്ടബലാത്സംഗം ചെയ്തു, കനാലിനുസമീപം ഉപേക്ഷിച്ചു


പ്രതീകാത്മക ചിത്രം | മാതൃഭൂമി

റൂര്‍ക്കി: ഓടുന്ന കാറില്‍വെച്ച് അമ്മയെയും ആറുവയസ്സുള്ള മകളെയും കൂട്ടബലാത്സംഗം ചെയ്തു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് പോവുകയായിരുന്ന അമ്മയും മകളുമാണ് ബലാത്സംഗത്തിനിരയായത്.

രാത്രി വീട്ടിലേക്ക് പോവുന്നതിനിടെ കാറിലെത്തിയ സോനു എന്നയാള്‍ യുവതിയെയും മകളെയും ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. തുടര്‍ന്ന് യാത്രയ്ക്കിടെ ഇയാളും സുഹൃത്തുക്കളും തങ്ങളെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് അമ്മയുടെയും മകളുടെയും പരാതി.

ബലാത്സംഗത്തിന് ശേഷം ഇരുവരെയും ഒരു കനാലിന് സമീപം ഉപേക്ഷിച്ചു. ഇവിടെനിന്ന് അര്‍ധരാത്രിയോടെയാണ് അമ്മയും മകളും പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചത്.

സോനു എന്നു പേരുള്ള ആളാണ് വാഹനമോടിച്ചിരുന്നത് എന്ന് മാത്രമാണ് യുവതി പോലീസിന് നല്‍കിയ മൊഴിലുള്ളത്. കാറില്‍ എത്ര പേരുണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ യുവതിക്ക് വ്യക്തമായ വിവരം നല്‍കാനായിട്ടില്ലെന്നും ഇരുവരെയും റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

വൈദ്യപരിശോധനയില്‍ അമ്മയും മകളും ബലാത്സംഗത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: woman and daughter gang raped in a moving car in uttarakhand

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented