അസുഖം മാറാന്‍ വളര്‍ത്തുനായയെ മാറ്റിനിര്‍ത്തണം, പറ്റില്ലെന്ന് വീട്ടുകാര്‍; യുവതിയും മകളും ജീവനൊടുക്കി


ദിവ്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വളര്‍ത്തുനായയെ വീട്ടില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍തൃവീട്ടുകാര്‍ ഇതിന് വിസമ്മതിച്ചതെന്നും ഇതിന്റെ വിഷമത്തിലാണ് ദിവ്യയും മകളും ജീവനൊടുക്കിയതെന്നുമാണ് ആരോപണം.

പ്രതീകാത്മക ചിത്രം | ANI

ബെംഗളൂരു: വളര്‍ത്തുനായയെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്താത്തതിനാല്‍ യുവതിയും മകളും ജീവനൊടുക്കി. ബെംഗളൂരു ബനസ് വാടി എച്ച്.ബി.ആര്‍. ലേഔട്ടിലെ ശ്രീനിവാസിന്റെ ഭാര്യ ദിവ്യ(36) മകള്‍ ഹൃദ്യ(13) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

ദിവ്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വളര്‍ത്തുനായയെ വീട്ടില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍തൃവീട്ടുകാര്‍ ഇതിന് വിസമ്മതിച്ചതെന്നും ഇതിന്റെ വിഷമത്തിലാണ് ദിവ്യയും മകളും ജീവനൊടുക്കിയതെന്നുമാണ് ആരോപണം. സംഭവത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് ശ്രീനിവാസിനെ ഗോവിന്ദപുര പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശ്രീനിവാസിന്റെ മാതാപിതാക്കളായ ജനാര്‍ദന്‍, വസന്ത എന്നിവര്‍ക്കെതിരേയും ഇതേ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ ദിവ്യയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ ഏറെനേരം കഴിഞ്ഞിട്ടും ദിവ്യയും മകളും മുറിയില്‍നിന്ന് പുറത്തുവരാതിരുന്നതോടെ ഭര്‍ത്താവ് മുറിയില്‍ കയറി നോക്കിയപ്പോളാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, ദിവ്യയുടെ പിതാവായ എം.കെ. രാമനാണ് വളര്‍ത്തുനായയെച്ചൊല്ലിയുള്ള പ്രശ്‌നമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.

2008-ലാണ് ദിവ്യയും ശ്രീനിവാസും വിവാഹിതരായത്. ശ്രീനിവാസിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. ഏതാനും വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളും തൊലിപ്പുറത്തെ അലര്‍ജിയും ദിവ്യയെ അലട്ടിയിരുന്നു. അടുത്തിടെ ഡോക്ടറെ കാണിച്ചപ്പോള്‍ വീട്ടിലെ വളര്‍ത്തുനായയുമായി സമ്പര്‍ക്കം പാടില്ലെന്നും നായകളില്‍നിന്ന് അകലം പാലിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. നായകളുമായി ഇടപഴകിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ദിവ്യ ഭര്‍ത്താവിനോടും ഭര്‍തൃമാതാപിതാക്കളോടും അവതരിപ്പിച്ചു. വീട്ടിലെ വളര്‍ത്തുനായയെ മാറ്റിനിര്‍ത്തണമെന്നും മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവും വീട്ടുകാരും ഇതിന് തയ്യാറായില്ല. തങ്ങളുടെ വളര്‍ത്തുനായ കാരണം അസുഖമുണ്ടാകില്ലെന്നായിരുന്നു ഇവരുടെ വാദമെന്നും ദിവ്യയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

വളര്‍ത്തുനായയെ ഇനിയും വീട്ടില്‍ നിര്‍ത്തിയാല്‍ താനും മകളും ജീവനൊടുക്കുമെന്ന് ദിവ്യ ഭര്‍തൃവീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ദിവ്യ മരിച്ചാല്‍ തങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്നും വളര്‍ത്തുനായയെ വീട്ടില്‍ തന്നെ നിര്‍ത്തുമെന്നുമാണ് ഭര്‍തൃവീട്ടുകാര്‍ മറുപടി നല്‍കിയതെന്നും ഭര്‍തൃവീട്ടുകാര്‍ മകളെ ഉപദ്രവിച്ചിരുന്നതായും ദിവ്യയുടെ പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: woman and daughter commits suicide in bengaluru over pet dog issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented