പ്രതീകാത്മക ചിത്രം | മാതൃഭൂമി
കോഴിക്കോട്: സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കസ്റ്റഡിയില്‍. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മാര്‍ച്ച് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയല്‍ നടിയാണ് പ്രതികളെ പരിചയപ്പെടുത്തിനല്‍കിയതെന്നും സീരിയലിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞാണ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ ആരോപണം.
Content Highlights: woman alleges she was raped after offering role in a serial in kozhikode two in custody
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..