സംശയം, തൃശ്ശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത് ഭര്‍ത്താവും ബന്ധുവും; ദൃശ്യങ്ങള്‍ പകര്‍ത്തി


Screengrab: Mathrubhumi News

തൃശ്ശൂര്‍: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവായ പഴുന്നാന ചെമ്മന്തിട്ട സ്വദേശിയെയും ഇയാളുടെ ബന്ധുവിനെയുമാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതികള്‍, ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ഭര്‍ത്താവിന് ഭാര്യയിലുള്ള സംശയമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബന്ധുവായ രണ്ടാംപ്രതിയും പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബിയര്‍ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേല്‍പ്പിച്ചു. പീഡനദൃശ്യങ്ങള്‍ ആദ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍, ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി മുഴക്കിയാണ് പീഡനം തുടര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ആശുപത്രി അധികൃതരാണ് യുവതി പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുന്നംകുളം പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭയം കാരണമാണ് പീഡനവിവരം ആരോടും വെളിപ്പെടുത്താതിരുന്നതെന്നാണ് യുവതിയുടെ മൊഴി. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Content Highlights: woman allegedly raped by husband and relative in kunnamkulam thrissur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented