ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത മുള്ളൻ പന്നിയും പാവക്കുരങ്ങും
ചെന്നൈ: വിമാനയാത്രികനില്നിന്നും അപൂര്‍വ ഇനത്തില്‍പ്പെട്ട വെളുത്ത മുള്ളന്‍ പന്നിയെയും പാവക്കുരങ്ങിനെയും പിടികൂടി. തായ്ലാന്‍ഡില്‍നിന്നും കടത്തിക്കൊണ്ടുവന്നതായിരുന്നു ഇവയെ. തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തിലെത്തിയ തായ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലും തുണിക്കെട്ടിലും ഒളിപ്പിച്ചനിലയില്‍ മുള്ളന്‍പന്നി, പാവക്കുരങ്ങ് എന്നിവയെ കണ്ടെത്തുകയായിരുന്നു. ഇവയെ പ്രജനനത്തിനായി വിദേശത്തുനിന്ന് വാങ്ങിയതെന്നാണ് യാത്രികന് മൊഴിനല്‍കിയത്. എന്നാല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. വിദേശത്തുനിന്ന് ജീവികളെ വാങ്ങുമ്പോള്‍ അന്താരാഷ്ട്ര വന്യജീവിസംരക്ഷണ വകുപ്പിനെ അറിയിക്കുകയും ഇന്ത്യന്‍ വന്യജീവി സംരക്ഷണ വകുപ്പിന്റെ അനുമതി വാങ്ങുകയും വേണമെന്നും ജീവികള്‍ക്ക് രോഗമില്ലെന്ന് വ്യക്തമാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. വന്യജിവികളെ തായ്ലാന്‍ഡിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ സ്വികരിക്കുകയാണ്. സംഭവത്തില്‍ കസ്റ്റംസും വന്യജീവിസംരക്ഷണ വകുപ്പ് ക്രൈം യൂണിറ്റുംചേര്‍ന്ന് അന്വേഷണം നടത്തുന്നു.
Content Highlights: wild life animals seized in chennai airport
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..