ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചു, ആക്രമണം പ്രസവത്തിന് പിന്നാലെ


ശനിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ പ്രസവിച്ചുകിടന്ന ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

Screengrab: മാതൃഭൂമി ന്യൂസ്‌

തൃശ്ശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചു. നമ്പിക്കടവ് സ്വദേശി ഹഷിതയാണ് മരിച്ചത്. പ്രതി മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ പ്രസവിച്ചുകിടന്ന ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഹഷിതയുടെ പിതാവിനേയും പ്രതി ആക്രമിച്ചിരുന്നു.

പിതാവിന്റെ ആരോഗ്യനില അപകടാവസ്ഥ തരണം ചെയ്തു. 20 ദിവസം മുന്‍പാണ് ഹഷിത പ്രസവിച്ചത്. വൈകുന്നേരെ ആറ് മണിയോടെയാണ് അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം പ്രസവിച്ചുകിടന്ന ഭാര്യയെ കാണാന്‍ ആഷിഫ് എത്തിയത്. ബന്ധുക്കള്‍ മടങ്ങിയ ശേഷം ആഷിഫും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.



ഹഷിതയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് കത്തി കൊണ്ട് ആക്രമിക്കുന്നതാണ്. ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ച് ഹഷിതയെ നിരവധി തവണ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല.

ആഷിഫിന്റെ ആക്രമണത്തില്‍ ഹഷിതയുടെ അമ്മയ്ക്കും പരിക്കേറ്റുവെങ്കിലും ഇത് സാരമുള്ളതല്ല. പ്രതിക്കായി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Content Highlights: murder, crime, wife, husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented