അറസ്റ്റിലായ പ്രതി | Photo: twitter.com/ghaziabadpolice
ഗാസിയാബാദ്: ഭാര്യ ഒളിച്ചോടിയതിന്റെ പ്രതികാരത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ യുവാവ് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് ലോണി ന്യൂ വികാസ് നഗര്‍ സ്വദേശി മംഗേറാ(60)മിനെയാണ് സമീപവാസിയായ സുനില്‍(27) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും പ്രതിയായ സുനിലിന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു. ഇതേച്ചൊല്ലി ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് സുനില്‍ മംഗേറാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഭാര്യയാണ് മംഗേറാമിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. പ്രതിയെ ഭാര്യ നേരിട്ടുകണ്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ സുനില്‍ ആണെന്ന് ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും സുനില്‍ ഭാര്യയെ അന്വേഷിച്ച് വിളിച്ചിരുന്നതായാണ് മംഗേറാമിന്റെ ഭാര്യ മൊഴി നല്‍കിയത്. എന്നാല്‍ ഒളിച്ചോടിയ മകനും കാമുകിയും എവിടെയാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിയായ സുനിലിനെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായെത്തിയാണ് കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്കി.
സുനിലിന്റെ ഭാര്യയായ 26-കാരിയും മംഗേറാമിന്റെ മകനായ 25-കാരനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍നിന്ന് ഒളിച്ചോടിയത്. ഒരുമാസം മുമ്പും സുനിലിന്റെ ഭാര്യ കാമുകനൊപ്പം നാടുവിട്ടിരുന്നു. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നും പോലീസ് പറഞ്ഞു.
Content Highlights: wife elopes, husband killed her lover's father in ghaziabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..