പിടിയിലായ മണികണ്ഠൻ, പ്രതിയിൽനിന്ന് കണ്ടെടുത്ത മദ്യക്കുപ്പി | Screengrab: Mathrubhumi News
തിരുവനന്തപുരം: പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നഗരത്തില്‍ തെരുവുകച്ചവടം നടത്തുന്ന വലിയശാല സ്വദേശി മണികണ്ഠനെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച മദ്യക്കുപ്പിയും ഇയാളില്‍നിന്ന് കണ്ടെടുത്തു.
കഴിഞ്ഞദിവസമാണ് ഔട്ട്‌ലെറ്റില്‍നിന്ന് 8200 രൂപയുടെ ജാപ്പനീസ് വിസ്‌കി മോഷണം പോയതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഒരാള്‍ മദ്യക്കുപ്പിയുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് സംഘം വൈകാതെ തന്നെ മണികണ്ഠനെ പിടികൂടി. വിസ്‌കിയുടെ കുപ്പിയും ഇയാളില്‍നിന്ന് കണ്ടെടുത്തു. ഇതുവരെ 30,000 രൂപയുടെ മദ്യം ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് നല്‍കുന്നവിവരം. പോലീസ് കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് നേരത്തെയും പലതവണകളായി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതായി യുവാവ് വെളിപ്പെടുത്തിയത്. തിരക്കേറിയ സമയത്ത് ഔട്ട്‌ലെറ്റിലെത്തിയാണ് മോഷണം നടത്തിയിരുന്നതെന്നും ഇതുവരെ കുറഞ്ഞവിലയുള്ള മദ്യമാണ് മോഷ്ടിച്ചിരുന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Content Highlights: whisky theft in trivandrum power house bevco outlet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..