പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷകനായത് അജ്ഞാത ബൈക്ക് യാത്രികന്‍


പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊച്ചി: കളമശ്ശേരിയില്‍ കോളേജില്‍നിന്ന് താമസസ്ഥലത്തേക്ക് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി. നഗരസഭ 11-ാം വാര്‍ഡിലെ തോഷിബ ഗ്രൗണ്ടിനു സമീപമുള്ള കലുങ്ക് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-നും മൂന്നിനും ഇടയ്ക്കാണ് സംഭവം.

പെണ്‍കുട്ടി ഇതിനടുത്ത വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. മെറ്റാലിക് ഗ്രേ നിറമുള്ള കാറില്‍ വന്നവര്‍ തടഞ്ഞുനിര്‍ത്തി കൈക്കുപിടിച്ച് ബലമായി കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്.



കൈ തട്ടിമാറ്റി ഒച്ചെവച്ചതോടെ സംഭവം ആ വഴി വന്ന ഒരു ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ ബൈക്ക് നിര്‍ത്തി തിരക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ചയാള്‍ 'ഇവള്‍ വീട്ടില്‍നിന്ന് പിണങ്ങിപ്പോന്നതാണ്, ഞങ്ങള്‍ വീട്ടിലേക്ക് വിളിച്ചിട്ട് വരുന്നില്ല, ഇവളുടെ മുഖം കണ്ടില്ലേ...' എന്നൊക്കെ പറഞ്ഞു.

പെണ്‍കുട്ടി, താന്‍ വഴക്കിട്ട് വന്നതല്ല, കോളേജില്‍ പോയി വരുന്നതാണെന്നു പറഞ്ഞ് കഴുത്തില്‍ കിടന്നിരുന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു. ഇതോടെ ബൈക്ക് യാത്രക്കാരന്‍ ബൈക്കില്‍നിന്ന് ഇറങ്ങി ഒച്ചയെടുത്തുകൊണ്ട് കാറിനെ സമീപിച്ചെന്നും ഈ സമയം അവര്‍ കാറോടിച്ച് രക്ഷപെട്ടെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.

പെട്ടെന്നുള്ള ആക്രമണത്തില്‍ പരിഭ്രമിച്ചതിനാല്‍ കാറിന്റെ നമ്പര്‍ നോട്ട് ചെയ്യാനോ ബൈക്കുകാരന്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനോ സാധിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രാത്രിതന്നെ വിവരം അറിയിക്കുകയും നേരിട്ട് പരാതി നല്‍കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടി പറയുന്ന രീതിയിലുള്ള വാഹനമൊന്നും കണ്ടെത്താനായിട്ടില്ല. സംഭവം നടന്ന സ്ഥലത്ത് സി.സി.ടി.വി. ഇല്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Content Highlights: while girl returning from college attempt of kidnap reported


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented