വാട്സാപ്പിൽ മോശമായി സംസാരിച്ചു; കാല് പിടിപ്പിച്ചു; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം


ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു. 

മർദ്ദിക്കുന്ന ദൃശ്യത്തിൽ നിന്ന്, ഇൻസൈറ്റിൽ അറസ്റ്റിലായ രാഹുൽ | Photo: Screengrab/ Mathrubhumi News

കൊല്ലം: കൊല്ലത്ത് വാട്സാപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്തെ പത്തൊമ്പതുകാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തൊമ്പതുകാരനെ രാഹുൽ കാലുപിടിക്കാൻ നിർബന്ധിച്ച് കുനിച്ച് നിർത്തി ചവിട്ടിക്കൂട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം.

രാഹുലിനെതിരെ 19-കാരൻ സമൂഹ മാധ്യമങ്ങളിൽ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ കൊറിയർ നൽകാൻ എന്ന വ്യാജേന യുവാവിനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കരുനാഗപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി രാഹുൽ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും കരുനാഗപ്പള്ളി സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയുമായിരുന്നു.

പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടുപേരും രണ്ടു സ്ഥലത്ത് നിന്നുള്ളവരായിരുന്നു. സംഭവം നടന്നത് മാത്രമായിരുന്നു കരുനാഗപ്പള്ളിയിൽ. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു.

ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു.

Content Highlights: whatsapp - kollam 19 year old youth brutally attacked by criminal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented