Photo: Mathrubhumi
ന്യൂഡല്‍ഹി: വിവാഹസത്കാരത്തിനിടെ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സംഗീത ബാന്‍ഡിലെ അംഗങ്ങളുടെ അടിയേറ്റ് കാറ്ററിങ് ജീവനക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്ദീപ് സിങ് എന്ന യുവാവാണ് അക്രമസംഭവത്തില്‍ കൊല്ലപ്പെട്ടത്.
വിവാഹച്ചടങ്ങില്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ ഡിജെയുള്‍പ്പെടെയുള്ള മ്യൂസിക് ബാന്‍ഡ് അംഗങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് വേണമെന്ന് അവര്‍ സന്ദീപ് സിങ്ങിനോട് ആവശ്യപ്പെട്ടു. പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍തന്നെ ലഭ്യമാക്കാമെന്നും സന്ദീപ് സിങ് പറഞ്ഞു.
പാത്രങ്ങള്‍ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം പിടിച്ച രണ്ട് മ്യൂസിക് ബാന്‍ഡ് അംഗങ്ങള്‍ സന്ദീപിനെ പ്ലാസ്റ്റിക് കുട്ട കൊണ്ടടിച്ചു. സന്ദീപിനെ സഹപ്രവര്‍ത്തകര്‍ ഉടനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
നാല് പേര്‍ ചേര്‍ന്നാണ് സന്ദീപിനെ ആക്രമിച്ചതെന്നും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഒളിവില്‍ പോയവരെ കണ്ടെത്താനായി അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചതായും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
Content Highlights: Wedding Staff Beaten To Death, By Music Band Members, Over Food Plates, Delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..