പിടികൂടിയ ആയുധശേഖരം. ഇൻസെറ്റിൽ അറസ്റ്റിലായ ദീപക്ക്, അജിത്ത്
ആലപ്പുഴ: നഗരത്തില്‍നിന്നു പിടികൂടിയ ആയുധശേഖരവും ബോംബ് നിര്‍മാണസാമഗ്രികളും ഉടനടി ആക്രമണത്തിനായി ഒരുക്കിയതെന്ന നിഗമനത്തില്‍ പോലീസ്. ക്വട്ടേഷന്‍ സംഘങ്ങളായതിനാല്‍ ഏറ്റവുംവേഗത്തില്‍ ആക്രമണം നടത്തിയാല്‍ കിട്ടുന്ന 'പേരും പെരുമയു'മാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് കരുതുന്നു.
ക്വട്ടേഷന്‍ ലഭിച്ചാല്‍ ആക്രമണസാമഗ്രികള് സമാഹരിക്കാനുള്ള താമസം 'ആക്ഷന്‍' വൈകിക്കും. ഇതൊഴിവാക്കി കൈയെത്തുംദൂരത്ത് ഇവയൊരുക്കിവെക്കുകകയായിരുന്നു. ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി രക്ഷപ്പെട്ട പ്രധാനിയെ എത്രയുംവേഗം പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.
സംഭവത്തിലെ പ്രധാനി ഇരവുകാട് വാര്‍ഡില്‍ ത്രിമൂര്‍ത്തി ഭവനില്‍ രഞ്ജിത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം രഞ്ജിത്തിന്റെ സഹായികളായ ആലപ്പുഴ കുതിരപ്പന്തി കണ്ടത്തില്‍ വീട്ടില്‍ അജിത്ത് (30), എറണാകുളം കാക്കനാട് തുണ്ടില്‍ വീട്ടില്‍ ദീപക്ക് (28) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി തയ്യാറാക്കിയ ഡോക്ടറുടെ സീലും കൈവിലങ്ങുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഹരിമരുന്ന്, മഴു, വടിവാള്‍ശേഖരം, ബോംബ് നിര്‍മാണവസ്തുക്കള്‍, നാടന്‍ ഗുണ്ട്, സ്വര്‍ണം, പണം തുടങ്ങിയവയാണ് പോലീസ് കണ്ടെത്തിയത്. 20 ഗ്രാം എം.ഡി.എം.എ., 500 ഗ്രാം കഞ്ചാവ്, നൂറിലേറെ ലഹരിമരുന്നുകള്‍ തുടങ്ങിയവയും ഉള്‍പ്പെടും.
ലഹരിമരുന്നുകള്‍ വാങ്ങാന്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടിയാണ് ഇയാള്‍ വിവിധയിനം മയക്കുമരുന്നുകള്‍ വീട്ടില്‍ ശേഖരിച്ചിരുന്നത്.
ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് നര്‍ക്കോട്ടിക് സെല്‍ വിഭാഗം ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ആലപ്പുഴ ഡിവൈ.എസ്.പി. ജയരാജിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്പെക്ടര്‍ അരുണ്‍കുമാറും സൗത്ത് പോലീസും പരിശോധനയുടെ ഭാഗമായി. ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനും ലഹരി ഇടപാടുകള്‍ കണ്ടെത്തുന്നത്തിനും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനു നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..