അറസ്റ്റിലായ പ്രതികൾ
അമ്പലവയല്‍(വയനാട്): റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍കൂടി അറസ്റ്റില്‍. വിഷ്ണു, നിസാം നവാസ്, റെനീഷ്, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
പിടിയിലായ നാലുപേരും സംഭവത്തിനുശേഷം കുമളിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുമളിയില്‍നിന്ന് യാത്രചെയ്യുന്നതിനിടെ കോഴിക്കോട്ടുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ഏപ്രില്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലവയല്‍ നെല്ലാറച്ചാല്‍ പള്ളവയലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിലാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയെ കര്‍ണാടകയില്‍നിന്ന് റിസോര്‍ട്ടില്‍ ജോലിക്ക് കൊണ്ടുവന്നതായിരുന്നു. രാത്രി റിസോര്‍ട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരായ നാലുപേരെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസില്‍ ഇനി മൂന്നുപേര്‍കൂടി പിടിയിലാവാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും സുല്‍ത്താന്‍ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫ് പറഞ്ഞു.
Content Highlights: wayanad resort gang rape case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..