ചെര്‍പ്പുളശ്ശേരി(പാലക്കാട്): സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയ ഒരാള്‍ അറസ്റ്റില്‍. കിഴൂര്‍റോഡ് തരുവക്കോണം പന്തലിങ്ങല്‍ സുകേഷിനെയാണ് (37) ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

To advertise here,

വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധമാണെന്നറിയിച്ച് യുവതിയിട്ട പോസ്റ്റില്‍ സുകേഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടെന്ന പരാതിയിലാണ് അറസ്റ്റ്. തൂത തെക്കുംമുറി സ്വദേശി അബ്ദുള്‍ റഫാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.